Covaxin Clinical Trial Begins<br />ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ കൊവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച ആരംഭിക്കും. പട്ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്തുക. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ക്ലിനിക്കല്‍ ട്രയലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മുന്‍പരിചയമുള്ള വിദഗ്ധസംഘമാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് തലവന്‍ ഡോ. സിഎം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
